അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യ അതിഥിയായി പങ്കെടുത്ത ഇന്ത്യയുടെ 66മത് റിപ്പബ്‌ലിക് ദിനഘോഷ ചടങ്ങുകള്‍ നടന്നു. 10 മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്ക ചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്.
തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും, മുഖ്യ അതിഥി ഒബാമയും രാജ്പഥില്‍ എത്തി, സ്വന്തം വാഹനമായ ബീസ്റ്റിലാണ് പത്നി മിഷേലിനൊപ്പം ഒബാമയെത്തിയത്. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യാതിഥിയെ സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ശക്തി എന്ന പ്രമേയത്തിലൂന്നി നടക്കുന്ന വനിതകളുടെ സൈനിക പരേഡ് ശ്രദ്ധേയമായി.
തുടര്‍ന്ന് കാണികളുടെ ശ്വാസം നിലപ്പിക്കുന്ന ഇന്ത്യന്‍ വായുസേന പരേഡില്‍ അവതരിപ്പിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മീഡിയം റേഞ്ച് മിസൈലും ശത്രുപക്ഷത്തിന്റെ ആയുധം കണ്ടെത്താനുളള റഡാറും പരേഡില്‍ അണിനിരന്നു. ലോങ് റേഞ്ച് ഫൈറ്റര്‍ വിമാനമായ മിഗ് 29 കെയും കടലിന്റെ ആഴങ്ങളില്‍ നിരീക്ഷണം നടത്താന്‍ കഴിവുളള പി 81 ഉം ആദ്യമായി പരേഡില്‍ അണിനിരന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസവും പരേഡിന്റെ പ്രധാന സവിശേഷതയായി.
ബിഎസ്എഫ് ഭടന്മാരുടെ സാഹസിക മോട്ടോര്‍ സൈക്കിള്‍ പ്രകടനവും തുടര്‍ന്ന് അരങ്ങേറി. വ്യോമസേന വിമാനങ്ങളുടെ അഭ്യാസപ്രകടനവുമുണ്ടായിരുന്നു. മൂന്നും അതിലേറെയും വിമാനങ്ങള്‍ ചേര്‍ന്ന് ആകാശത്തു പല രൂപങ്ങള്‍ സൃഷ്ടിച്ചുള്ള പ്രകടനങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുക്കാനെത്തിയവര്‍ വീക്ഷിച്ചത്. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളും പരേഡില്‍ കലാപ്രകടനങ്ങളുമായി അണിനിരന്നു. സ്വച്ഛ്ഭാരത്, മൈക്കിംഗ് ഇന്ത്യ, മംഗള്‍യാന്‍ എന്നിവയുടെ നൃത്ത രൂപം പരേഡില്‍ അവതരിപ്പിച്ചു. ദേശീയഗാനം പാടി വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയാണ് പരേഡ് അവസാനിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.