അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്നു, അർണാബിന്റെ അറസ്റ്റിനെ അപലപിച്ച് പ്രകാശ് ജാവദേക്കർ

ബുധന്‍, 4 നവം‌ബര്‍ 2020 (12:07 IST)
മുംബൈ: റിപ്പബ്ലിക് ടിവി എഡിഅർ അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്‌ത മുംബൈ പോലീസിന്റെ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി പ്രാകാശ് ജാവദേക്കർ. അർണാബിനെ കയ്യേറ്റം ചെയ്‌തത് മാധ്യമസ്വാതന്ത്രത്തിനെതിരെയുള്ള അക്രമണമെന്നും ഇത് അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
 
2018ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ മുംബൈ പോലീസ് വസതിയിലെത്തി ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു.
 

मुंबई में प्रेस-पत्रकारिता पर जो हमला हुआ है वह निंदनीय है। यह इमरजेंसी की तरह ही महाराष्ट्र सरकार की कार्यवाही है। हम इसकी भर्त्सना करते हैं।@PIB_India @DDNewslive @republic

— Prakash Javadekar (@PrakashJavdekar) November 4, 2020
കേസില്‍ നേരത്തെ മഹാരാഷ്ട്ര പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നൽകിയതിനെ തുടർന്ന് പുനരന്വേഷണം ആരംഭിക്കുകയും അന്വേഷണവിധേയനായി അർണബിനെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. അതേസമയം തന്നെ പോലീസ് കയ്യേറ്റം ചെയ്‌തെന്നും വാനിലേക്ക് വലിച്ചിഴച്ചച്ചുവെന്നും അര്‍ണബ് പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍