ഒറ്റ ദിവസത്തെ കനത്ത മഴ, വീണ്ടും വെള്ളത്തിൽ മുങ്ങി ചെന്നൈ

ചൊവ്വ, 1 നവം‌ബര്‍ 2022 (15:58 IST)
വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം,തിരുവള്ളൂർ,ചെങ്കൽപ്പേട്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം പറയുന്നു.
 
കഴിഞ്ഞ 24 മണിക്കൂറിൽ റെക്കോർഡ് മഴയാണ് ചെന്നൈയിൽ ലഭിച്ചത്. 72 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ചെന്നൈയിൽ ഇത്രയധികം മഴ ലഭിക്കുന്നത്. മഴക്കെടുതിയിൽ 3 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വെള്ളത്തിൽ വൈദ്യുത ലൈൻ പൊട്ടിവീണ് രണ്ട് പേരും വീടിൻ്റെ ബാൽക്കണി ഒരു ഭാഗം തകർന്ന് വീണ് ഒരു സ്ത്രീയുമാണ് മരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍