അനുരഞ്ജന ശ്രമവുമായി വിജയ് മല്യ രംഗത്ത്. ബാങ്കുകളിലെ 9000 കോടി വരുന്ന വായ്പ ഒറ്റത്തവണ അടവിലൂടെ തീര്‍പ്പാക്കാന്‍ തയ്യാറാണെന്നും ഇതിനായി ബാങ്കുകളുമായി ചർച്ച നടത്താമെന്നും വിജയ് മല്യ അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണു മല്യ ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾക്കായി വിവിധ തരത്തിലുള്ള നയങ്ങളുണ്ട്. നൂറുകണക്കിനാളുകളാണ് ഇതിലൂടെ അടവ് തീര്‍ക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നതെന്നും മല്യ ട്വിറ്ററിലൂടെ ചോദിക്കുന്നു.
സുപ്രീം കോടതി ഇടപെട്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാന്‍ ബാങ്കുകളോടു നിർദേശിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എല്ലാ കോടതി ഉത്തരവുകളെയും ഏറെ ബഹുമാനത്തോടെ താന്‍ അനുസരിച്ചിട്ടുണ്ട്. എന്നാൽ, വിചാരണ പോലുമില്ലാതെ തന്നെ പ്രതിസ്ഥാനത്തു നിർത്താനാണു സർക്കാര്‍ ശ്രമമെന്നും മല്യ പറയുന്നു.