Ratan Tata Death News: രത്തന്‍ ടാറ്റയുടെ സംസ്‌കാരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ; മഹാരാഷ്ട്രയില്‍ ഇന്ന് ദുഃഖാചരണം

രേണുക വേണു
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (08:11 IST)
Ratan Tata

Ratan Tata Death News: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ നടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചിച്ച് മഹാരാഷ്ട്രയില്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയോടുള്ള ബഹുമാന സൂചകമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേയും ദേശീയ പതാക താഴ്ത്തി കെട്ടുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. 
 
ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ മുംബൈ നരിമാന്‍ പോയിന്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ രത്തന്‍ ടാറ്റയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളും രത്തന്‍ ടാറ്റയ്ക്കു അന്തിമോപചാരം അര്‍പ്പിക്കാനെത്തും. 
 
ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ ഒക്ടോബര്‍ ഒന്‍പത് (ഇന്നലെ) രാത്രിയാണ് അന്തരിച്ചത്. 86 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ച കാര്യം രത്തന്‍ ടാറ്റ തന്നെ എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അവിടെ വച്ചാണ് അന്ത്യം. 
 
1991 ല്‍ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article