ബലാത്സംഗം തടയുന്ന ബ്രാ താരമാകുന്നു

വെള്ളി, 27 ജൂണ്‍ 2014 (15:55 IST)
രാഷ്ട്രപതി പങ്കെടുക്കുന്ന ഇന്നൊവേഷന്‍ സ്കോളേഴ്സ് ഇന്‍ റെസിഡന്‍സ് എന്ന പരിപടിയിലെ പ്രധാന ആകര്‍ഷണം ഒരു ബ്രായാണ്. ചണ്ടിഗാര്‍ഗിലെ 24 വയ്സ്സുകാരിയായ എയ്‌റോനോട്ടിക്കല്‍ എന്‍‌ജിനിയറായ മനിഷാ മോഹന്‍ വികസിപ്പിച്ചെടുത്ത ഈ ബ്രാ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇലക്ട്രിക്ക് ഷോക്ക് നല്‍കുന്ന റേപ്പിസ്റ്റ് റിപ്പല്ലെന്റ് ബ്രായാണ് കക്ഷി.
 
ഡല്‍ഹിയിലെ പീഡനം തന്നെ വളരെയധികം വിഷമിപ്പിച്ചുവെന്നും  അതാണ് ഇത്തരമൊരു ബ്രാ ഉണ്ടാക്കാന്‍ പ്രചോദനമായതെന്നും മനിഷാ പറയുന്നു. ഈ ബ്രായില്‍ നിന്നുള്ള വൈദ്യുതാഘാതം വളരെ ശക്തിയുള്ളതാണെന്നും ഇത് ആക്രമികളുടെ ശരീരത്തെ പൊള്ളിക്കുമെന്നും എന്നാല്‍ രണ്ടു പാളികളുള്ളതിനാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഷോക്കടിക്കില്ലെന്നും മനീഷ പറഞ്ഞു.
 
20 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ രാജ്യത്തെ ശാസ്ത്ര മേഖലയില്‍ പ്രതിഭകളുടെ പല നവീന കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിക്കും. 25 മുതല്‍ 40 ദിവസ്ത്തിനുള്ളില്‍ ജൈവ മാലിന്യത്തെ വളമാക്കന്‍ സാധിക്കുന്ന ഏറേറ്ററും കറ്റാര്‍വാഴയില്‍ നിന്നും നീരെടുക്കാന്‍ സഹായിക്കുന്ന  യന്ത്രവും സ്വയം വൃത്തിയാകുന്ന തുണിയുമെല്ലാം മേളയുടെ ആകര്‍ഷണങ്ങളാണ്. 
 
 
 
  
 
.
 
 

വെബ്ദുനിയ വായിക്കുക