പതിനാറുകാരി പീഡിപ്പിച്ചു; പത്തുവയസുകാരന്‍ ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍

ബുധന്‍, 29 ജൂണ്‍ 2016 (14:04 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് കാണ്‍പൂരില്‍ പത്തുവയസുകാരന്‍ പരുക്കുകളോടെ ആശുപത്രിയില്‍. കാണ്‍പൂരിലെ ബിധനു സ്വദേശിയായ പത്തുവയസുകാരനെ അയല്‍വാസിയായ പതിനാറുകാരിയാണ് പീഡനത്തിന് ഇരയാക്കിയത്.
 
കളിക്കാനെന്നു പറഞ്ഞ് ബാലനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.
 
പീഡനശ്രമത്തിനിടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ് രക്തസ്രവം ഉണ്ടായതോടെ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കാണ്‍പൂരിലെ ഹാല്ലറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
 
ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഏത് വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും എന്ന ആശങ്കയിലാണ് പൊലീസ്. എന്നാല്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമത്തിലെ സെക്ഷന്‍ എട്ട് പ്രകാരം കേസ് ഫയല്‍ ചെയ്യാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക