മാനഭംഗത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാലുകാരിക്ക് വീണ്ടും ക്രൂര പീഡനം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇതിനെ തുടര്‍ന്ന് ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ജംഷഡ്പൂരിലെ പര്‍സുദിയില്‍ വെച്ച് രണ്ടുദിവസം മുമ്പായിരുന്നു പതിനാലുകാരിയായ പെണ്‍കുട്ടി ആദ്യം ബലാത്സംഗത്തിനിരയായത്. ഈ സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് തന്നെയാണ് ചികിത്സക്കായി പെണ്‍കുട്ടിയെ ജംഷഡ്പൂരിലെ എം ജി എം ആശുപത്രിയില്‍ എത്തിച്ചത്.