ഒമ്പതാം ക്ലാസുകാരിയെ അധ്യാപകര്‍ ക്ലാസ് മുറിയില്‍വെച്ചു മാനഭംഗപ്പെടുത്തി!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകര്‍ ക്ലാസ് മുറിയില്‍വെച്ചു മാനഭംഗപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ ബയാന്ധറിലെ ഒരു സ്കൂളിലെ ഒമ്പതു വയസുകാരിയായ വിദ്യാര്‍ഥിനിയാണ് അധ്യാപകര്‍ക്കെതിരെ പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്നു അധ്യാപകരെ പൊലീസ് അറസ്റ്റു ചെയ്തു.
2014 മുതല്‍ മൂന്ന് അധ്യാപകരും ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഒഴിഞ്ഞ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകര്‍ ശാരീരികമായി പലതവണ ഉപയോഗിച്ചതായും കുട്ടി പൊലീസില്‍ മൊഴി നല്കി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് പാട്ടീല്‍ (47), നിലേഷ് ബോയിര്‍ (47), ജിതേന്ദ്ര ജാദവ് (23) എന്നീ അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തു പറയാതിരിക്കാന്‍ അധ്യാപകര്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്നും പൊലീസ് പറഞ്ഞു.