മാനഭംഗക്കേസുകള്‍: അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

ഞായര്‍, 14 ഡിസം‌ബര്‍ 2014 (12:45 IST)
കെട്ടിക്കിടക്കുന്ന മാനഭംഗക്കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോടതികളില്‍ കെട്ടിക്കിടക്കുന്ന മാനഭംഗക്കേസുകളില്‍ വിധി നടപ്പാക്കുവാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ന്‍ല്‍കുകയും ചെയ്തു.

ആയിരക്കണക്കിന് മാനഭംഗക്കേസുകളാണ് രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്ത് എത്തുന്നത്. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ 24 ഹൈക്കോടതികള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക