ഭര്‍ത്താവിനെയും മകനെയും കെട്ടിയിട്ട് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാല്‍പ്പതുകാരിയെ പത്ത് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
ഭര്‍ത്താവിനും മകനുമൊപ്പം സമീപത്തെ വയലില്‍ നിന്നും പണി കഴിഞ്ഞ് മടങ്ങവെ ഇവരെ ആക്രമികള്‍ വളയുകയായിരുന്നു. ആക്രമികളെ എതിര്‍ത്ത മറ്റ് കുടുംബാംഗങ്ങളെയും അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും മകനെയും മര്‍ദ്ദിച്ച് കീഴടക്കിയ സംഘം ഇരുവരെയും സമീപത്തെ മരത്തില്‍ കെട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ സംഘം മാറി മാറി ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. തളര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുന്നത് വൈകിപ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മേധാവി അറിയിച്ചു.