ജാര്‍ഖണ്ഡില്‍ ഓടുന്ന ബസില്‍ യുവതിയെ മാനഭംഗപ്പെടുത്തി; പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു
ജാര്‍ഖണ്ഡില്‍ ഓടുന്ന ബസില്‍ 32 വയസുകാരിയെ ബസ് ജീവനക്കാര്‍ മാനഭംഗപ്പെടുത്തി. ബിഹാറിലെ നവാദയില്‍ നിന്നും ജാര്‍ഖണ്ഡിലെ കൊദെര്‍മ്മയിലേക്ക് സഞ്ചരിച്ച ബസിലാണ് പീഡനം നടന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്‌തു.
കൊദെര്‍മ്മയിലേക്ക് സഞ്ചരിച്ച ബസിലെ യാത്രക്കാര്‍ പല ഭാഗത്തും ഇറങ്ങിയശേഷം പെണ്‍കുട്ടി മാത്രമെ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.