ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ജീവനോടെ തീകൊളുത്തി

തിങ്കള്‍, 6 ഏപ്രില്‍ 2015 (13:37 IST)
ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ജീവനോടെ തീകൊളുത്തി കൊല്ലാം ശ്രമം. മുംബൈയിലെ താനെക്കടുത്ത് ഭീവണ്ടി പത്മനഗറിലാണ് സംഭവം ഉണ്ടായത്. മുപ്പത് ശതമാനം പൊള്ളലേറ്റ  ബാലന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

ഗ്രാമത്തില്‍ നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ പോയ കുട്ടിയെ രണ്ടു പേര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചു കൊണ്ടു പോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി ബഹളം വെക്കാന്‍ തുടങ്ങിയതോടെ ആക്രമികള്‍ ജീവനോടെ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം അതുവഴി വന്ന നാട്ടുകാരാണ് സംഭവം കണ്ട് ഓടിവരുകയും  പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

കുട്ടിയുടെ വീടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്നു പേരെ കസ്‌റ്റഡിയില്‍ എടുത്തു. തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ ലൈംഗികത, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക