വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി പിടിയില്‍

Webdunia
ചൊവ്വ, 23 ജൂണ്‍ 2015 (18:55 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാന്നൂര്‍ കോളിയൂര്‍ സ്നേഹ ഹൌസില്‍ കുട്ടന്‍ എന്ന അനുവിനെ (28) തിരുവല്ലം എസ്.ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
 
തിരുവല്ലം സ്വദേശിയായ യുവതിയെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം കഴിക്കാതെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
 
ഒളിവിലായിരുന്ന യുവാവിനെ നേമം എസ്.ഐ എസ്.അജയകുമാറിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു ഗ്രേഡ് എസ്.ഐമാരായ വിന്‍സെന്‍റ്, ഷാജി, എ.എസ്.ഐ സുരേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്.