കുറ്റം സമ്മതിച്ച ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കവെ റാണക്കെതിരായ സന്ദേശങ്ങൾക്കു പുറമെ ഇസ്ലാമിനെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുമുണ്ടായിരുന്നു. പരാതി ലഭിച്ച് പരിശോധിച്ച് ശരിയെന്നു കണ്ട സാഹചര്യത്തിൽ 24 മണിക്കൂറിനകം ഇയാൾക്ക് പുറത്താക്കൽ നോട്ടീസ് നൽകി വിസ റദ്ദാക്കിയതായും കമ്പനിയുടെ എച്ച് ആർ വിഭാഗം അറിയിച്ചു.