രാംദേവ് ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍
വിവാദ യോഗാ ഗുരു ബാബാ രാംദേവിനെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാനയുടെ ആരോഗ്യ മന്ത്രി അനില്‍ വിജ് ആണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് യോഗയ്ക്കും ആയുര്‍വേദത്തിനും പ്രചാരം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തിലൂടെയാണ് രാം ദേവിനെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുകൂടാതെ ബാബാ രാംദേവിന്റെ മേല്‍നോട്ടത്തില്‍ ആയുര്‍വേദ സസ്യങ്ങള്‍ വളര്‍ത്തുമെന്നും അനില്‍ വിജ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധ വിഷയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തന്നെ ബ്രാന്‍ഡ് അംബാസിഡറായി തന്നെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്ന് റാംദേവ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ യോഗചര്യ സംസ്ഥാനമായി ഹരിയാന മാറുന്ന കാലം വിദൂരമല്ലെന്നും രാംദേവ് അഭിപ്രായപ്പെട്ടു.