ഘര്‍ വാപ്പസിയ്ക്കെതിരെ രാം വിലാസ് പാസ്വാന്‍
സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ഘര്‍ വാപ്പസിക്കെതിരെ എന്‍.ഡി.എ മന്ത്രിസഭാംഗമായ രാം വിലാസ് പാസ്വാന്‍.
മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ എന്‍ ഡി എയെ ദോഷകരമായി ബാധിച്ചെന്ന് പാസ്വാന്‍ പറഞ്ഞു. വികസനം, അഴിമതിമുക്ത ഭരണം തുടങ്ങിയ അജണ്ടകളില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിച്ചുവെന്നും ഇക്കാര്യത്തില്‍ ഘടക കക്ഷികളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും പാസ്വാന്‍ പറഞ്ഞു.