Ram Temple Prathishta:രാമക്ഷേത്ര പ്രതിഷ്ഠാ: ഇതുവരെ അവധി പ്രഖ്യാപിച്ചത് 15 സംസ്ഥാനങ്ങൾ

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (09:21 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന നാളെ 15 സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും അവധി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ഗോവ,ചണ്ഡിഗഡ്,പുതുച്ചേരി എന്നിവിടങ്ങളില്‍ പൂര്‍ണ്ണ അവധിയും ഗുജറാത്ത്,ഹരിയാന,ഛത്തിസ്ഗഡ്,മധ്യപ്രദേശ്,രാജസ്ഥാന്‍,ഒഡീഷ,അസം,ത്രിപുര,ഉത്തരാഖണ്ഡ്,ഡഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയുമാണ് അവധി.
 
അതേസമയം അയോധ്യയില്‍ ഇന്ന് മുതല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.നാളെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നത് വരെ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും. രാവിലെ 11:30 മുതല്‍ 12:30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.പതിനായിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തീല്‍ വിന്യസിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി നഗരം ദീപാലങ്കൃതമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നടക്കം നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article