Ram Temple prathishta: രാമ ക്ഷേത്ര പ്രതിഷ്ഠാ: തിങ്കളാഴ്ച ബാങ്കുകൾക്കും ഹാഫ്ഡേ അവധി

അഭിറാം മനോഹർ

വെള്ളി, 19 ജനുവരി 2024 (14:23 IST)
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22ന് ഉച്ച വരെയാണ് ബാങ്കുകള്‍ക്ക് അവധി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. പൊതുമേഖല ധനകാര്യ സ്ഥാപനങ്ങള്‍,ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. 22ന് ഉച്ചയ്ക്ക് 2:30 വരെയാണ് അവധി. 12:15 മുതല്‍ 12:45 വരെയുള്ള സമയത്തിനിടെയാണ് പ്രാണപ്രതിഷ്ഠ.
 
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉച്ച വരെ അവധിയുണ്ട്. ഗുജറാത്ത്,അസം,ഛത്തിസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിഷ്ടാ ചടങ്ങില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം രാജ്യത്തെ പ്രമുഖരെല്ലാം പങ്കെടുക്കും. ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,എം എസ് ധോനി,വിരാട് കോലി എന്നിവര്‍ ചടങ്ങിനെത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍