രഘുറാം രാജന്‍ ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവിയായേക്കും

തിങ്കള്‍, 17 നവം‌ബര്‍ 2014 (19:13 IST)
‘ബ്രിക്സ്’ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് രൂപവത്കരിക്കുന്ന ബ്രിക്സ് ബാങ്കിന്‍െറ ആദ്യ പ്രസിഡന്‍റായി പരിഗണിക്കുന്നവരില്‍ നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഒരു കേന്ദ്രമന്ത്രിയും. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഐ.എം.എഫിനും ലോക ബാങ്കിനും ബദലായി ബ്രിക്സ് ബാങ്ക് എന്ന ആശയവുമായി മുന്നോട്ടുപോകുന്നത്.

2016ല്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ബാങ്കിന്‍െറ ആദ്യ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യക്കാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഈ പദവിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പേരുകള്‍ പരിഗണിക്കുന്നുമുണ്ട്. ചൈനയിലാണ് ബാങ്കിന്‍െറ ആസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ രഘുറാം രാജനെ ആര്‍ബിഐയുടെ തലപ്പത്തുനിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തയാറയേക്കില്ളെന്നും സൂചനയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക