കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്

സുബിന്‍ ജോഷി

വെള്ളി, 19 ജൂണ്‍ 2020 (23:27 IST)
രാജസ്ഥാനിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടോടെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ രണ്ടു സ്ഥാനാർഥികളും ബിജെപിയുടെ ഒരു സ്ഥാനാർഥിയും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി.
 
മധ്യപ്രദേശിൽ നിന്ന് ബിജെപിയുടെ ജോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക് വിജയിച്ചു. ബിജെപിയുടെ സുമേർ സിങ് സോളങ്കിയും കോൺഗ്രസിന്റെ ദിഗ്‌വിജയ് സിങ്ങും ഇവിടെനിന്ന് വിജയിച്ചു. 
 
ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റ് ഷിബു സോറന്‍ വിജയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശും ഇവിടെനിന്ന് വിജയിച്ചു. ആന്ധ്രപ്രദേശിലെ നാലു സീറ്റുകളിലും വൈഎസ്ആർ കോണ്‍ഗ്രസ് വിജയം നേടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍