മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്വിയെ മോചിപ്പിച്ചത് നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.
പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ലഖ്വിയുടെ മോചനം നിര്‍ഭാഗ്യകരവും നിരാശാജനകവുമാണ് രാജ്നാഥ് സിംഗ് പറഞ്ഞു.
നേരത്തെ ലാഹോര്‍ കോടതി ലഖ്വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ലഖ്‌വി ജയില്‍ മോചിതനായിരുന്നു.