രാജ്യത്തെ കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നവര്‍ അമ്പത് ദിവസം ക്ഷമ കാണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
രാജ്യതാൽപര്യം മുൻനിർത്തി കള്ളപ്പണത്തിനും അഴിമതിക്കും എതിരായുള്ള യുദ്ധത്തിന്റെ ഭാഗമായാണ് നോട്ട് നിരോധനം നടപ്പിൽ വരുത്തിയതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അമ്പത് ദിവസം കാത്തിരുന്നാല്‍ കാര്യങ്ങളെല്ലാം സാധാരണ നിലയിലാകും. രാജ്യത്തെ കള്ളപ്പണത്തിനും അഴിമതിക്കെതിരായും നടക്കുന്ന യുദ്ധത്തിന്റെ ഭാഗമായാണ് നോട്ട് അസാധുവാക്കല്‍. മാവോയിസ്റ്റുകളുടേയും ഭീകരരുടെയും ഫണ്ടിംഗ് ഇല്ലാതാക്കാൻ ഈ നടപടിയിലൂടെ സാധിച്ചു. സമ്പന്നരുടേയും ദരിദ്രരുടേയും ഇടയിലുള്ള വിടവിനു മുകളിൽ പാലം തീർക്കാൻ നപടി സഹായകരമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശില്‍ വികസനം നടപ്പിലാക്കാന്‍ രാഷ്ട്രീയം തടസ്സമല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെട്രോ റെയില്‍ ഉദ്ഘാടന വേളയിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.