ഡൽഹിയിൽ 6 ലക്ഷം രൂപയുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചെടുത്തു, ഐആർടിസി ഏജന്റുമാരടക്കം 14 പേർ പിടിയിൽ

Webdunia
വെള്ളി, 22 മെയ് 2020 (12:24 IST)
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും അനധികൃതമായി ഇ-ടിക്കറ്റുകൾ വിൽപന നടത്തിയതിൽ എട്ട് ഐആർസിടി‌സി ഏജന്റുമാരടക്കം 14 പേരെ അറസ്റ്റ് ചെയ്‌തു. മെയ് 12ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകളാണ് ഇവര്‍ അനധികൃതമായ വില്‍പന നടത്തിയത്. 
 
റെയിൽ‌വേ പോലീസാണ് 14 പേരെ പിടികൂടിയത്. ഒന്നിലധികം ഐഡികൾ ഉപയോഗിച്ച് ഏജന്റുമാർ ടിക്കറ്റുകൾ വാങ്ങിക്കൂട്ടുന്നതിനെ സംബന്ധിച്ചും ബെർത്തുകളെ സംബന്ധിച്ചുമ്പരാതി ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി തന്നെ ആർപിഎഫ് ഇത്തരത്തിൽ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. 
 
ആർപിഎഫ് പിടികൂടിയ 14 പേരിൽ നിന്നായി 6.3ലക്ഷം രൂപയുടെ ഇ ടിക്കറ്റുകളാണ് കണ്ടെടുത്തറ്റ്. ഇവർ ടിക്കറ്റുകൾ നേരത്തെ സ്വന്തമാക്കി ആവശ്യക്കാർക്ക് അധികവിലയ്‌ക്ക് വിൽക്കുകയാണ് ചെയ്‌തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article