റയില്‍വേ പരിഷ്കരണത്തിനുള്ള കേന്ദ്ര ചുമതല ഇ ശ്രീധരന്
വെള്ളി, 14 നവംബര്‍ 2014 (10:43 IST)
ഇന്ത്യന്‍ റയില്‍വേയെ പരിഷ്കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മെട്രോമാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് കേന്ദ്ര റയില്‍വേ മന്ത്രാലയം പുറത്തിറക്കി. ശ്രീധരന് പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാ ചുമതല നല്‍കിയിരിക്കുന്നത്. പരിഷ്കരണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ മൂന്നുമാസത്തിനകം സമര്‍പ്പിക്കണം.
സമ്പൂര്‍ണ്ണ ചുമതല നല്‍കിയതിലൂടെ റയില്വേയുടെ എന്‍ഡല്‍ അടക്കമുള്ള കാര്യങ്ങളില്‍ ശ്രീധരന് സ്വാതന്ത്ര്യമെടുക്കാം. കൊങ്കണ്‍ റയില്‍ പാത, പാമ്പന്‍ പാലം, രാജ്യത്തെ ആദ്യ മെട്രോ റയില്‍ പാതയായ കൊല്‍ക്കത്ത മെട്രോയുറ്റെ രൂപരേഖ, ഡല്‍ഹി മെട്രൊ തുടങ്ങിയ നിര്‍മ്മാണങ്ങള്‍ കുറ്റമറ്റതാക്കി നിര്‍മ്മിച്ചത് ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ നൈറ്റ് ഓഫ് ദി ലീജയണ്‍ ഓണര്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ശ്രീധരനെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തെ മെട്രോ മാന്‍ എന്നാണ് ശ്രീധരന്‍ അറിയപ്പെടുന്നത്.