ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ഗുണ്ടല്‍പേട്ടില്‍ ഇന്ന് രാവിലെ 9 മണിക്ക് ആണ് യാത്ര തുടങ്ങുന്നത്. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്ററാണ് കാല്‍നടയായി സഞ്ചരിക്കുന്നത്.