കേന്ദ്രസര്‍ക്കാര്‍ ഭൂനിയമങ്ങളെ കൊലചെയ്യുന്നു, പാര്‍ലമെന്റില്‍ ശബ്ദമുയയര്‍ത്തി രാഹുല്‍

ചൊവ്വ, 12 മെയ് 2015 (18:05 IST)
കേന്ദ്ര ഗവൺമെന്റിനെതിരെ നാടകീയമായി ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഗവൺമെന്റ് നിലവിലുള്ള നിയമങ്ങളെ കൊല ചെയ്ത് കർഷകരിൽ നിന്നും ഭൂമി പിടിച്ചെടുക്കുകയാണെന്ന് രാഹുൽ പാർലമെന്റിൽ ആരോപിച്ചു. നിയമം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തെരുവിലിറങ്ങാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും രാഹുല്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തുകയും ചെയ്തു.

ഗവൺമെന്റ് ധനികർക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ രാഹുൽ കർഷകരെ കൊള്ളയടിക്കാൻ ശ്രമിച്ചാൽ തന്റെ പാർട്ടി തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും പറഞ്ഞു. തങ്ങൾ ഭൂനിയമം കൊണ്ടുവരാൻ രണ്ട് വർഷമെടുത്തു. എന്നാൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് എൻഡിഎ ഗവൺമെന്റ് അതിനെ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക