മോദിയുടെ വാക്കുകള്‍ പൊള്ള, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍
ശനി, 10 ഫെബ്രുവരി 2018 (16:58 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പറഞ്ഞ വാക്കില്‍ ഉറച്ചു നില്ക്കാത്താ വ്യക്തിയാണ് അദ്ദേഹം. നിങ്ങളോട് കള്ളം പറയുന്നവരെ എന്തിന് വിശ്വസിക്കുന്നു അതുകൊണ്ട് നിങ്ങൾക്ക് എന്തുനേടാൻ സാധിക്കുമെന്നും കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ചോദിച്ചു.
രാജ്യത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കാന്‍ മോദി സമയം കണ്ടെത്താറില്ല. കര്‍ഷകരെ സഹായിക്കാനോ യുവാക്കള്‍ക്ക് ജോലി നല്കുന്ന കാര്യത്തിലോ സംസാരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന ഒരേ പല്ലവി തന്നെയാണ് മോദി എന്നും പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി സംബന്ധിച്ചുള്ള വാക്കുകളാണ് മോദിയില്‍ നിന്നും ഇന്ത്യ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
റിയർ വ്യൂ മിറർ നോക്കിയാണ് മോദി വാഹനം ഓടിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും അങ്ങനെ സംഭവിച്ചതാണ്. വാഹനം എങ്ങനെ ഓടിക്കണമെന്ന കാര്യത്തില്‍ സിദ്ധരാമയ്യ സർക്കാരിനെ മാതൃകയാക്കണമെന്നും ബെല്ലാരിയില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ പറഞ്ഞു.