ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ പാക് അധീന കാശ്മീര്‍ ഇപ്പോൾ ഇന്ത്യയിലുണ്ടാവുമായിരുന്നു എന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ ഉന്നയിക്കൽ അല്ല ഒരു പ്രധാനമന്ത്രിയുടെ ജോലിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ചോദ്യങ്ങൾ രാജ്യത്തോട് ചോദിക്കുവല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്, പ്രതിപക്ഷവും രാജ്യവും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.