കോൺഗ്രസ് - സിപിഎം ധാരണ തടയാൻ ബിജെപിയുടെ മുന്നില്‍ ഒറ്റ മാര്‍ഗമേയുള്ളൂ; അഡ്വ. ജയശങ്കര്‍ പറയുന്നു

വെള്ളി, 2 ഫെബ്രുവരി 2018 (12:32 IST)
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ അനുദിനം ഉയർന്നു വരുന്ന പ്രതിപക്ഷ കക്ഷികളുടെ ഐക്യം തടയാൻ അവരുടെ മുന്നിൽ ഒരൊറ്റമാര്‍ഗം മാത്രമേയുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ  ജയശങ്കർ. 
 
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പായി പ്രധാനപ്പെട്ട രണ്ടോ മൂന്നോ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിക്കും. അതോടെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുകയും ചെയ്യും.
 
മാത്രമല്ല, ഒരുപക്ഷേ സി.പി.എം പോലും കോൺഗ്രസുമായി ധാരണ ഉണ്ടാക്കിയേക്കും. ഇത് ഒഴിവാക്കണമെങ്കിൽ ഈ വരുന്ന നവംബറിൽ ലോക്സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുക എന്ന വിഴി മാത്രമേ ബി.ജെ.പിക്ക് മുമ്പിലുള്ളൂവെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു
 
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍