കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയമാകുമോ? നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം

വ്യാഴം, 1 ഫെബ്രുവരി 2018 (07:42 IST)
സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ജെയ്‌റ്റ്‌ലി ഇന്ന് ലോക‌സഭയിൽ അവതരിപ്പിക്കും. 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. മുന്‍ വര്‍ഷങ്ങളിലെ പോലെയല്ല ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണ് നടക്കാന്‍ പോകുന്നത്.
 
വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തൽ. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സാമ്പത്തിക മേഖലയ്‌ക്ക് നേട്ടം കൊയ്യുമെന്ന് വ്യക്തമാക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നതില്‍ സംശയമില്ല. 
 
ആദായനികുതി ഇളവുകളിലാണു നികുതിദായകരുടെ പ്രതീക്ഷ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും  ധനകാര്യ സർവേയിലുമുള്ള അനുകൂല സൂചനകളിൽ കർഷകരും ഇടത്തരക്കാരും ഗ്രാമീണ മേഖലയും തൊഴിലന്വേഷകരും ആരോഗ്യ മേഖലയും പ്രതീക്ഷയർപ്പിക്കുന്നു.  
 
അതിനൊപ്പം, 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇന്ത്യക്ക് ഉണ്ടായിരുന്നതെങ്കിലും ഒരുക്കങ്ങളില്ലാതെ നടത്തിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചുവെന്നതില്‍ സംശയമില്ല.
 
ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണ് അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജിഎസ്ടി തിരിച്ചടിയോ നേട്ടമോ എന്ന ചര്‍ച്ച ഇപ്പോഴും തുടരവെ ജനവികാരങ്ങളെ ബജറ്റ് മാനിച്ചേക്കും.
 
നോട്ട് നിരോധനവും തുടര്‍ന്നുള്ള ജിഎസ്ടി പരിഷ്‌കാരവും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയെന്ന് വ്യക്തമാക്കുകയും പുതിയ തീരുമാനങ്ങള്‍ സാമ്പത്തിക അടിത്തറ ശക്തപ്പെടുത്തുന്നതിനുമാണെന്ന് വ്യക്തമാക്കി തരുന്നതായിരിക്കും ജെയ്‌റ്റ്‌ലിയും ബജറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍