അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

രാഗിന്‍ വിജയ്

ശനി, 12 ഒക്‌ടോബര്‍ 2019 (08:44 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമര്‍ശിച്ചതിനെതിരെ നല്‍കപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. രാഹുലിനെതിരെ ബി ജെ പി നേതാവ് കൃഷ്ണവദന്‍ ബ്രഹ്‌മഭട്ട് നല്‍കിയ കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
 
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരമായത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ പ്രതിയാണെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ ബി ജെ പി നേതാവ് പരാതി നല്‍കിയത്.
 
നോട്ടുനിരോധനം വന്ന് നാളുകള്‍ക്കുള്ളില്‍, അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 750 കോടിയുടെ നിരോധിത നോട്ടുകള്‍ വെളുപ്പിച്ചെടുത്തെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്‍‌മേലും അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ബാങ്ക് മേധാവി നല്‍കിയ ഈ കേസിലും രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍