ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് നിങ്ങള്‍ ഒരു കാഴ്ചപ്പാട് നല്‍കിയില്ലെങ്കില്‍ മറ്റാരെങ്കിലും അത് നല്‍കിയെന്ന് വരും. ബി.ജെ.പി സര്‍ക്കാര്‍ ഗോത്ര സമൂഹത്തേയും ആദിവാസി വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാം.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം കൊണ്ടുവന്നത് ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. അത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലിനെ ബാധിച്ചു. കൂടാതെ അതിന് ശേഷം തെറ്റായ രീതിയില്‍ നടപ്പിലാക്കിയ ജി എസ്‌ടി കാര്യങ്ങളുടെ നില കൂടുതല്‍ വഷളാക്കുകയും ചെയ്‌തു. നഗരങ്ങളിൽ ജോലി ചെയ്‌തിരുന്നവർ ഗ്രാമങ്ങളിലേക്ക് പോകേണ്ടതായി വന്നു. ഈ കാര്യങ്ങളൊക്കെയാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.