റാലിയിലെ സദസ്സിൽ നിന്നും ഒരു കൊച്ചുകുട്ടി ‘രാഹുൽ അങ്കിൾ, ആന്റിയെ എപ്പോൾ കൊണ്ടുവരും?’ എന്ന് ചോദിച്ചതാണ് എല്ലാത്തിന്റേയും തുടക്കം. അത് കേട്ട് ചുറ്റുമുള്ളവർ രാഹുലിന്റെ മറുപടിയ്ക്കായി കാത്തു. വേറെ വഴിയില്ലാത്ത രാഹുൽ ‘ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല’ എന്ന് മറുപടി കൊടുക്കുകയായിരുന്നു.