കേന്ദ്ര സർക്കാർ വീണ്ടും; ആധാർകാർഡ് ഇല്ലാതെ ആരും കടയിലേക്ക് പോകണ്ട, മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരില്ല!

ചൊവ്വ, 7 ഫെബ്രുവരി 2017 (15:28 IST)
2016 നവംബർ 8ന് എന്തായിരുന്നു സംഭവിച്ചതെന്ന് ചോദിച്ചാൽ അധികമൊന്നും ആലോചിക്കേണ്ടി വരില്ല. കേന്ദ്ര സർക്കാരിന്റെ സർജിക്കൽ സ്ട്രൈക് നടന്ന ദിവസം. വ്യക്തമായി പറഞ്ഞാൽ നോട്ട് നിരോധന പ്രഖ്യാപനം നടത്തിയ ദിവസം. ഇതിന്റെ പ്രത്യാഘാതങ്ങളും ബുദ്ധിമുട്ടുകളും അവസാനിക്കുന്നതിനു മുന്നേ പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് മോദി സർക്കാർ.
 
മൊബൈൽ ഫോൺ റീചാർഹ് ചെയ്യണമെങ്കിൽ ആധാർകാർഡോ തിരിച്ചറിയൽ കർഡോ കാണിക്കണമെന്ന നിബന്ധനയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുന്നോട്ട് വെയ്ക്കുന്നത്. ആൾമാറാ‌ട്ടം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മറ്റു കുറ്റകൃത്യങ്ങൾ എന്നിവ തടയുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.
 
രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളിൽ 90 ശതമാനവും പ്രീപെയ്ഡ് കണക്ഷൻ ആണുള്ളത്. ബാക്കി പത്തു ശതമാനം പേർക്ക് മാത്രമാണ് പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളത്. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം നടപ്പിലാക്കാൻ ഉദ്ദേശിച്ചാൽ അത് സാധാരണക്കാരായ ജനങ്ങളെയാണ് ബാധിക്കുക. ഒരു വർഷത്തിനുള്ളിൽ പുതിയ പ്രഖ്യാപനം നടപ്പിൽ വരുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക