ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിയ്ക്കാതെ വാക്സിനെടുക്കുന്നതിനായി നാട്ടിലേയ്ക്ക് മടങ്ങില്ലെന്ന് കർഷകർ. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ അരംഭിച്ചതിന് പിന്നാലെയാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് വാക്സിൻ നൽകുന്നത്. എന്നാൽ ഒന്നാം ഘട്ട വാക്സിനേഷന്റെ രണ്ടാം പാദത്തിൽ 50 വയസിന് മുകളി പ്രായമായവർകും 50 വയസിൽ താഴെ പ്രായമുള്ള ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വാക്സിൻ നൽകും. ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരിൽ അധികവും 50 വയസിന് മുകളിൽ പ്രായമുള്ളവരാണ് എന്നതിനാൽ കർഷകരുടെ നിലപാട് കേന്ദ്ര സർക്കാരിന് തലവേദനയാകും.