കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ കുപ്പം സ്വദേശികളായ ലത്തീഫ്, ആമിന, മറിയം എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ടരയോടെ തളിപ്പറമ്പിലെ കോരന്‍പീടികയിലാണ് അപകടം. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെറിച്ചുവീണ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കണ്ണൂരില്‍ നിന്നും കാസര്‍കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.