തടവുകാര്‍ക്ക് ‘അഛേ ദിന്‍‘ എത്തുന്നു!!!

തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (17:19 IST)
പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ മുഴുവന്‍ സാമ്പത്തിക് ഉള്‍പ്പെടുത്തല്‍ പദ്ധതിയില്‍ എത്തിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ധന്‍ ജന്‍ യോജന ഇനി തടവുകാര്‍ക്കും ലഭ്യമാകും. ഇതിലൂടെ തടവുകാര്‍ക്ക് ഇതുപ്രകാരം തടവുകാലത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും 30000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ആത്മഹത്യയും തടവുകാരുടെ ആധിക്യംമൂലം രോഗങ്ങളും പെരുകുന്ന ഡല്‍ഹിയിലെ ജയിലുകളില്‍ തന്നെയാണ് പദ്ധതി ആരംഭിക്കാന്‍ പോകുന്നത്. ഇതുപ്രകാരം ജയിലുകളില്‍ തൊഴിലെടുക്കുന്നതിലൂടെ ലഭിക്കുന്ന പണം തടവുകാരന്റെ കുടുംബങ്ങള്‍ക്ക് എത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇത് കൂടാതെ തടവുകാരെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നതും കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമാണ്.

തടവുകാരുടെ പണം അവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകുംവിധം നിക്ഷേപിക്കുന്നതിന് തടവുകാരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനായി എല്ലാ തടവുകാര്‍ക്കും തീഹാര്‍ ജയിലില്‍ ആധാര്‍കാര്‍ഡ് നല്‍കിക്കഴിഞ്ഞു. തിഹാര്‍ ജയിലില്‍ ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനും പദ്ധതിയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക