ഓപ്പറേഷൻ താമര അവസാനിപ്പിച്ചാൽ പെട്രോൾ ഡീസൽ വില കുറയും: അതിഷി

ബുധന്‍, 31 ഓഗസ്റ്റ് 2022 (17:39 IST)
ഇന്ധനവില വർധനവിലൂടെ ലഭിക്കുന്ന പണം ബിജെപി ഓപ്പറേഷൻ താമരയ്ക്കാണ് വിനിയോഗിക്കുന്നതെന്ന് ആം ആദ്മി എംഎൽഎ അതിഷി മർലേന. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എം എൽ എമാരെ വലവീശിപ്പിടിക്കുന്ന ഓപ്പറേഷൻ താമര അവസാനിപ്പിച്ചാൽ ഇന്ധനവില കുറയുമെന്നും അവർ പറഞ്ഞു.
 
ഓപ്പറേഷൻ താമരയ്ക്ക് വേണ്ടി 6,300 കോടി രൂപയാണ് ബിജെപി വിനിയോഗിച്ചത്. എവിടെ നിന്നാണ് ബിജെപിക്ക് ഇത്രയും പണം ലഭിക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായാൽ ഓപ്പറേഷൻ താമര ആരംഭിക്കും. സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് എം.എല്‍.എമാരെ ബുദ്ധിമുട്ടിലാക്കും. സ്വന്തം പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ എം എൽ എമാർക്ക് പണവും കേസ് പിൻവലിക്കാമെന്ന വാഗ്ദാനവും നൽകുമെന്നും അതിഷി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍