രാജ്യത്ത് പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചെങ്കിലും മധ്യവര്‍ഗത്തിന്റെയും സാധാരണക്കാരുടെയും പോക്കറ്റ് കാലിയായിക്കൊണ്ടിരിക്കുകയാണെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ഓഫ് ഇന്ത്യ( അസോചം) യുടെ റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ അനുദിന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും വില കൂടിത്തന്നെ നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നാണ് അസോചം പറയുന്നത്.
മധ്യവര്‍ഗം ഉപയോഗിക്കുന്ന വസ്തുക്കളായ ഇറച്ചി, മീന്‍, പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ വില 5 മുതല്‍ 5.5 ശതമാനം കൂടിയെന്നും മധ്യവര്‍ഗത്തിന് താത്പര്യമുള്ള വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ ചെലവ് വളരെക്കൂടിയതായും അസോചം വിലയിരുത്തുന്നു.
സ്വകാര്യസ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിന്റെയും ആസ്പത്രികളിലെ ചികിത്സയുടെയും ചെലവ് കൂടിയെന്ന് അസോച്ചം സെക്രട്ടറിജനറല്‍ ഡി.എസ്. റാവത്ത് പറഞ്ഞു. കേന്ദ്രവും സംസ്ഥാനസര്‍ക്കാറുകളും ഈ മേഖലയില്‍ കാര്യമായ തുക ചെലവിടണമെന്ന് അദ്ദേഹം പറഞ്ഞു.