നഴ്സിന്റെ കൊലപാതകം; പ്രതിക്ക് വധശിക്ഷ

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (16:22 IST)
മുംബൈയില്‍ നഴ്സായ പ്രീതി രതി കൊല്ലപ്പെട്ട കേസിൽ പ്രതിക്കു വധശിക്ഷ. മുംബൈ സെഷൻസ് കോടതിയാണ് പ്രതിയായ അങ്കുർ ലാൽ പൻവര്‍(24)ന് വധശിക്ഷ വിധിച്ചത്. 2013ലായിരുന്നു ഇരുപത്തിനാലുകാരിയായ പ്രീതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്.
 
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രീതി ഒരാഴ്ചയ്ക്കുശേഷം ആശുപത്രിയിലാണ് മരണമടഞ്ഞത്. തന്റെ വിവാഹ വാഗ്ദാനം നിരസിച്ച് പ്രീതി നേവിയില്‍ ചേര്‍ന്നതാണ് കൊലപാതകം ചെയ്യാന്‍ അങ്കുറിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക