തെളിവുകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് പ്രശാന്ത് ഭൂഷന്‍
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (14:10 IST)
ടുജി കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍യ്ക്ക് എതിരായിട്ടുള്ള തെളിവുകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കി.
താന്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ തെളിവു നല്‍കിയയാളുടെ ജീവന് ഭീഷണിയുണ്ടാകാമെന്നും. അയാള്‍ വേട്ടയാടപ്പെടാന്‍ സാധ്യത ഉണ്ടെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ ആധികാരികത പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് പരിശോധിക്കാമെന്നും സത്യവാങ് മൂലത്തില്‍ പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി.
ടു ജി കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരു ടെലികോം കമ്പനി ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും രഞ്ജിത് സിന്‍ഹയെ കണ്ടുവെന്നാണ് കേസ്. രഞ്ജിത് സിന്‍ഹയെ ഇവര്‍ അമ്പതിലധികം തവണ കണ്ടുവെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ വസതിയിലെ ഒറിജിനല്‍ വിസ്റ്റര്‍ ഡയറിയാണ് ഹര്‍ജിക്കാരനായ അഡ്വക്കറ്റ് പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്.
സിബിഐ ഡയറക്ടര്‍ക്ക് എതിരെയുള്ള ആരോപണം ഗൌരവമുള്ളതാണെന്നും. പറയാനുള്ളത് രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിന്‍ഹ സുപ്രീംകോടതിയില്‍സത്യവാങ് മൂലം നല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.