രാഷ്‌ട്രപതിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഒക്ടോബറില്‍
ഒക്ടോബറില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഇസ്രയേല്‍ സന്ദര്‍ശിക്കും. ഒക്‌ടോബര്‍ പകുതിയോടെയാവും രാഷ്‌ട്രപതിയുടെ സന്ദര്‍ശനമെന്നാണ് സൂചന. ഇതോടെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്‌ട്രപതിയാകും പ്രണബ് മുഖര്‍ജി.
ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്ത്‌പ്പെടുത്തുന്നതിന്റെ ഭാഗമാണു രാഷ്‌ട്രപതിയുടെ സന്ദര്‍ശനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജൂണില്‍ അറിയിച്ചിരുന്നു.