പ്രകാശ് രാജിന് മൂന്നുപൈസയുടെ വില മാത്രമാണുള്ളതെന്ന് കര്‍ണാടക എംപി
സമൂഹത്തില്‍ പ്രകാശ് രാജിന്റെ വില വെറും മൂന്നുപൈയ മാത്രമെന്ന് കര്‍ണാടകയില്‍ നിന്നുള്ള എംപി പ്രതാപ് സിംഹ.
സിനിമകളില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന അദ്ദേഹം യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണ് ഇപ്പോള്‍ പെരുമാറുന്നതെന്നും എംപി പരിഹസിച്ചു.
സോഷ്യല്‍ മീഡിയകളിലൂടെ എംപി മോശമായി ചിത്രീകരിച്ചെന്നു കാട്ടി പ്രകാശ് രാജ് ഒരു രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് പ്രതാപ് രംഗത്തുവന്നത്.
താന്‍ ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ പ്രകാശ് രാജില്‍ നിന്നുള്ള നോട്ടീസ് കൈപ്പറ്റാന്‍ സാധിച്ചില്ലെന്നും സിംഹ വ്യക്തമാക്കി.