കോണ്‍ഗ്രസ്സിലെ നേതാക്കള്‍ക്ക് വര്‍ഗീയ നിലപാടുകള്‍ ഉണ്ടായിരുന്നെന്ന് കാരാട്ട്

വ്യാഴം, 20 നവം‌ബര്‍ 2014 (12:57 IST)
കോണ്‍ഗ്രസ്സിലെ മുന്‍ നേതാക്കളെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലും രാജേന്ദ്രപ്രസാദിനെയുമാണ് കാരാട്ട് വിമര്‍ശിച്ചത്  കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്ക് വര്‍ഗീയ നിലപാടുകള്‍ ഉണ്ടായിരുന്നു കാരാട്ട് പറഞ്ഞു.

വിഭജനാനന്തരം രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ആശ്വാസവാക്കുമായി എത്തുകയും അവരെ സംരക്ഷിക്കാന്‍ എത്തുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിനെ സര്‍ദാര്‍ വല്ലഭഭായി പട്ടേലും രാജേന്ദ്രപ്രസാദും ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം നെഹ്‌റു തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട് കാരാട്ട് പ്രസംഗത്തില്‍ പറഞ്ഞു.ഡല്‍ഹിയില്‍ സിഐടിയുവിന്റെ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കാരാട്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക