രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് സാധ്വി പ്രാചി

ബുധന്‍, 18 മാര്‍ച്ച് 2015 (13:06 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി വി എച്ച് പി നേതാവ് സ്വാധ്വി പ്രാചി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന പ്രാചിയുടെ പ്രസ്താവനയാണ് വിവാദമായത്. 
 
ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കാന്‍ മതത്തിനതീതമായി നിയമം കൊണ്ടുവരണമെന്നും സാധ്വി പറഞ്ഞു.  ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ ഒരു മതപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രാചി.
 
ഇതുകൂടാതെ വന്ദേമാതരം ചൊല്ലാനും ഭാരത മാതാവിന്‍ ജയ് വിളിക്കാനും മടിക്കുന്നവര്‍ ദേശീയപതാകയെ അപമാനിക്കുകയാണെന്നും ഗോവധം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും പ്രാചി പറഞ്ഞു.
 
ഇതാദ്യമായല്ല പ്രാചി വിവാദ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. നേരത്തെ ഹിന്ദു സ്ത്രീകള്‍ നാല് മക്കളെ പ്രസവിക്കണ്ടതെന്നും  40 പട്ടിക്കുഞ്ഞുങ്ങള്‍ ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നും സാധ്വി പറഞ്ഞത് വന്‍ വിവാദമായിരുന്നു.
 

വെബ്ദുനിയ വായിക്കുക