രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. ലഷ്കർ ഇ ത്വയ്ബ,ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നുവെന്ന് ഐബി ഡൽഹി പോലീസിന് റിപ്പോർട്ട് നൽകി.