കാത്തിരിപ്പ് അവസാനിച്ചു, ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ ഒ.ടി.ടി റിലീസിന്, പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

വ്യാഴം, 4 ഓഗസ്റ്റ് 2022 (14:39 IST)
മെയ് 27 ന് പ്രദര്‍ശനത്തിനെത്തിയ ജയസൂര്യ ചിത്രം ജോണ്‍ ലൂഥര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2019ലാണ് ജോണ്‍ ലൂഥറിന്റെ കഥ ജയസൂര്യ കേട്ടത്. നന്നായി ആസ്വദിച്ച് ചെയ്ത ചിത്രംകൂടിയാണ് ഇതൊന്നും താരം പറഞ്ഞിരുന്നു. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടാനായെങ്കിലും ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ ചിത്രത്തിനായില്ല.

ആഗസ്റ്റ് 5 ന് മനോരമ മാക്‌സിലൂടെ ജോണ്‍ ലൂഥര്‍ സ്ട്രീമിംഗ് ആരംഭിക്കും.അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
 
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ് ഒരുക്കുന്നത്.
 
 ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍