ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി മകരമാസം മൂന്നാം തിയതിയാണ് ഇത് അവസാനിക്കുന്നത്. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. തമിഴരുടെ ഏറ്റവും പ്രസിദ്ധമായ ആഘോഷമാണ് പൊങ്കൽ.
തൈപ്പൊങ്കല്‍ അഥവാ പെരുംപൊങ്കല്‍ : രണ്ടാം ദിവസമാണ് പെരും പൊങ്കല് (തൈപ്പൊങ്കൽ). അന്ന് പൂജയുണ്ടാകും. വർണ്ണാഭമായ കോലം മുറ്റത്തൊരുക്കുന്നു. വീടിന് പുറത്ത് അടുപ്പു കൂട്ടി അരി പാലിൽ വേവിക്കും. ഈ സ്ഥലത്തും കോലമിടും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിന് ഉപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക.
കാണും പൊങ്കൽ : നാലാം ദിവസമാണ് കാണും പൊങ്കൽ ആഘോഷിക്കുന്നത്. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും കോലാട്ടം, കുമ്മിയാട്ടം പോലുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകുകയും ചെയ്യും.