പൊലീസില്‍ ചേര്‍ന്ന ശേഷം ഒളിച്ചോടിയ ഭീകരരെ സൈന്യം കൊലപ്പെടുത്തി
കശ്മീരിലെ ദോഡ ജില്ലയിൽ രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇവര്‍ മുന്‍പ് സ്പെഷൽ പൊലീസ് ഓഫിസർമാരായി പ്രവർത്തിച്ചിരുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസില്‍ ജോലിയിലിരിക്കെ ഇവര്‍ ആയുധങ്ങളുമായി ഒളിച്ചോടുകയും ഭീകരരോടൊപ്പം ചേരുകയുമായിരുന്നു.
നേരത്തേ ലഷ്കറെ തയിബയിലും ഹിസ്ബുൽ മുജാഹിദീനിലും പ്രവർത്തിച്ചിരുന്ന ഇവർ 2010ൽ കീഴടങ്ങിയിരുന്നു. അതിനുശേഷമാണ് പൊലീസിൽ ചേര്‍ന്നത്.അതേസമയം പൂഞ്ചിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടു.